ഗേറ്റ് സിവിൽ 2023 : സൗജന്യ പരിശീലന ക്ലാസ് ഓൺലൈനായി

സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും ഒരു സന്തോഷ വാർത്ത. അഖിലേന്ത്യാ തലത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഗേറ്റ് പരീക്ഷയുടെ തയ്യാറെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ സിവിൽ എഞ്ചിനീയറിംഗ് കോച്ചിംഗ് സ്ഥാപനമായ സിവിലിയൻസ് സൗജന്യ വെബിനാർ ഒരുക്കുന്നു. ( civilianz coaching center free gate online coaching )
ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കാണ് ഓൺലൈൻ വെബിനാർ നടത്തുന്നത്. പരീക്ഷയുടെ സിലബസിനെ പറ്റിയുള്ള അവലോകനവും തയ്യാറെടുപ്പിൽ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും വെബിനാറിൽ ചർച്ചയാകും.
ഐ ഐ ടി റൂർക്കിയിലെ മുൻ എച് ഒ ഡി പ്രൊഫസർ ഡോ.ഇന്ദ്ര മണി മിശ്രയാണ് വെബിനാർ ഉദ്ഘാടനം ചെയ്യുന്നത്. സിവിലിയൻസിലെ അധ്യാപകരായ ഗോകുൽ രമണൻ, യമുനാഭാരതി എസ് എന്നിവരായിരിക്കും വെബിനാർ നയിക്കുന്നത്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
വെബിനാറിൽ ജോയിൻ ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . https://bit.ly/Gatewebinar2023
Story Highlights: civilianz coaching center free gate online coaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here