Advertisement

രണ്ടാം ടി 20 ഇംഗ്ലണ്ടിന് ടോസ്; നാല് വന്‍ മാറ്റങ്ങളുമായി ഇന്ത്യ ബാറ്റ് ചെയ്യും

July 9, 2022
Google News 6 minutes Read

രണ്ടാം ടി 20, ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് വന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാം. ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്സർ പട്ടേല്‍, അർഷ്‍ദീപ് സിംഗ് എന്നിവരാണ് പുറത്തതായി.(india england second t20)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

റിഷഭ് പന്തും രോഹിത്തുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തത്‌. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3.3 ഓവറിൽ 38/0 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസണും ഡേവിഡ് വില്ലിയും പ്ലേയിംഗ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമാണ് പുറത്തായത്.

ഇന്ത്യന്‍ ടീം: Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

ഇംഗ്ലണ്ട് ടീം: Jason Roy, Jos Buttler(w/c), Dawid Malan, Liam Livingstone, Harry Brook, Moeen Ali, Sam Curran, David Willey, Chris Jordan, Richard Gleeson, Matthew Parkinson

Story Highlights: india england second t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here