ഇവിടെ പാസ്‌പോർട്ടും ചെക്കിങ്ങുമില്ലാതെ യാത്ര ചെയ്യാം; വരകൊണ്ട് അതിർത്തി തിരിച്ച രണ്ട് രാജ്യങ്ങൾ…

ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത, ബന്ധപ്പെട്ട പേപ്പറുകളോ പാസ്പോർട്ടോ ഒന്നും കാണിക്കാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാൻ സാധിക്കുന്ന ഒരു സ്ഥലമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കാരണമെന്താണന്നല്ലേ, ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തിരിക്കുന്നത് വെറും ഒരു വരകൊണ്ടു മാത്രമാണ്.
ഈ നഗരത്തിന്റെ പേരാണ് ബാർലെ. നെതർലാൻഡും ബെൽജിയവും അതിർത്തി പങ്കിടുന്ന നഗരമാണ് ഇത്. വീടും ബാങ്കും കഫേയുമൊക്കെ ഇവിടെ രണ്ടു രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ രാജ്യാതിർത്തി മനസിലാക്കുന്ന തരത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. ചില വരകളും വെളുത്ത അടയാളങ്ങളും മാത്രമേ ഇവിടെ ഉള്ളു. ബെൽജിയത്തിലേക്കും അവിടെ നിന്നും നെതർലന്റിലേക്കും യഥേഷ്ട്ടം സഞ്ചരിക്കാം. ചുവന്ന ഇഷ്ടിക വീടുകൾ, വലിയ ഗേറ്റുകളുള്ള കളപ്പുരകൾ, വൃത്തിയുള്ള തെരുവുകൾ – ഒറ്റനോട്ടത്തിൽ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ ബെൽജിയത്തിനും നെതർലാൻഡ്‌സിനും ഇടയിലുള്ള അതിർത്തിയിലെ ബാർലെ നഗരം ഒരു പ്രത്യേകതയും തോന്നിപ്പിക്കില്ല.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
എന്നാൽ ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീടുകൾ ഏതു രാജ്യത്താണ് ഉൾപ്പെടുന്നത് എന്നറിയാൻ സാധിക്കും. വീടുകളുടെ രാജ്യം വ്യക്തമാക്കി രണ്ടു നമ്പറുകളും ഒരു ചെറിയ പതാകയും ഉണ്ടാകും. ഇവിടെ, ബെൽജിയത്തിന്റെ ഭാഗമായുള്ള സ്ഥലങ്ങളെ ബാർലെ- ഹെർട്ടോഗ് എന്നും നെതർലാൻഡ് പ്രദേശങ്ങളെ ബാർലെ- നസ്സാവു എന്നുമാണ് വിളിക്കുന്നത്. അധികം ജനസാന്ദ്രതയുള്ള സ്ഥലമല്ല ബാർലെ. പതിനായിരത്തിൽ താഴെയാണ് ഇവിടെ ആളുകൾ. വളരെ സ്വതന്ത്രമായി നിങ്ങൾക്ക് ബാർലെയിൽ രണ്ടു രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.
Story Highlights: international border of belgium and netherland