കൽപ്പറ്റ ബൈപാസ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിൽ കൽപ്പറ്റ ബൈപാസ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദേശം നൽകിയത്.കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചിനീയറോടും വിശദീകരണം ചോദിക്കാനും തീരുമാനിച്ചു.(kalpatta bypass road works action against officials)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണം വൈകുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമായിരുന്നു. ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്‍റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല.
Story Highlights: kalpatta bypass road works action against officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here