പ്രണയത്തിന് തടസം നിന്നു; അച്ഛനെ കൊലപ്പെടുത്താന്‍ വജ്രമോതിരം പകരംകൊടുത്ത് മകള്‍; സിനിമയെ വെല്ലുന്ന ആസൂത്രണം

ജംഷഡ്പൂരിലെ പ്രമുഖ വ്യവസായി കനയ്യ സിംഗിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കനയ്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത് അദ്ദേഹത്തിന്റെ മകള്‍ അപര്‍ണ സിംഗാണെന്ന് പൊലീസ് കണ്ടെത്തി. തന്റെ പ്രണയത്തിന് അച്ഛന്‍ തടസമാണെന്ന് കണ്ട് കനയ്യയെ കൊലപ്പെടുത്താന്‍ അപര്‍ണ കാമുകന്റെ സഹായം തേടിയെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. (Kanhaiya Singh murder daughter gave diamond ring to boyfriend to kill her father)
സിനിമാ കഥയെ വെല്ലുന്ന രീതിയിലാണ് അപര്‍ണ സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത്. അച്ഛനെ കൊലപ്പെടുത്തുന്നവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താന്‍ തന്റെ വജ്ര മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അപര്‍ണ ആണ്‍സുഹൃത്തായ രജ്‌വീര്‍ സിംഗിന് നല്‍കി. ഇയാളടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് കനയ്യയെ വെടിവച്ചുകൊന്ന ഗുണ്ടാസംഘത്തെ പിടികൂടിയത്.
Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…
അഞ്ച് വര്‍ഷത്തോളമായി അപര്‍ണയും രജ്‌വീറും പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം അറിഞ്ഞ കനയ്യ രജ്‌വീറിനെ പലതവണ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഭീഷണി സഹിക്കവയ്യാതെ രജ്‌വീറിനും കുടുംബത്തിനും വീട് മാറേണ്ടിവരെ വന്നിരുന്നു. അപര്‍ണയും രജ്‌വീറും മുന്‍പ് മൂന്ന് തവണ കനയ്യയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല. ഇത്തവണ അപര്‍ണ കനയ്യയുടെ കൂടെ തന്നെ നിന്ന് കൊലയാളികള്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കുകയും മരണം ഉറപ്പാക്കുകയുമായിരുന്നു.
Story Highlights Kanhaiya Singh murder daughter gave diamond ring to boyfriend to kill her father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here