‘എച്ച് സലാം എംഎല്‍എയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടും’; രൂക്ഷവിമര്‍ശനവുമായി സിപിഐ

അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. തോട്ടപ്പള്ളി കരിമണല്‍ ഖനനത്തില്‍ എംഎല്‍എ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സിപിഐയുടെ വിമര്‍ശനം. കരിമണല്‍ സമരത്തിനെതിരെ സംസാരിച്ചയാളാണ് എച്ച് സലാമെന്ന് സി ജെ ആഞ്ചലോസ് പറയുന്നു. സിപിഐക്കെതിരെ സംസാരിക്കാന്‍ മാത്രം എച്ച് സലാം വളര്‍ന്നിട്ടില്ലെന്നും എംഎല്‍എ പക്വത കാണിക്കണമെന്നും ആഞ്ചലോസ് കൂട്ടിച്ചേര്‍ത്തു. (t j anjalose cpi against h salam mla)
സിപിഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് ആഞ്ചലോസ് ആഞ്ഞടിച്ചു. കമ്പനികള്‍ക്കുവേണ്ടിയാണ് സലാം ജോലി ചെയ്യുന്നത്. ഇത് സിപിഐഎം-സിപിഐ തര്‍ക്കമാക്കി ചിത്രീകരിക്കാനാണ് സലാം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ആഞ്ചലോസ് പറഞ്ഞു. ഖനനം മന്ത്രിസഭാ തീരുമാനമാണെന്ന് സലാം പറയുന്നു. ഓരോ പാര്‍ട്ടിക്കും വ്യത്യസ്തമായ നിലപാടുണ്ടാകുമെന്നും സലാമിന്റെ ഇരട്ടത്താപ്പ് ഇനിയും തുറന്നുകാട്ടുമെന്നും ആഞ്ചലോസ് പറഞ്ഞു.
തീരം സംരക്ഷിക്കാനാണ് തോട്ടപ്പള്ളിയില്‍ മണലെടുപ്പ് തടഞ്ഞതെന്നാണ് എച്ച് സലാം എംഎല്‍എ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മണലെടുപ്പ് തടഞ്ഞതെന്നും സലാം വിശദീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്തെ മണലെടുപ്പ് എച്ച് സലാം എംഎല്‍എ തടഞ്ഞ പത്രവാര്‍ത്തയെ ലോക ചിരി ദിനം എന്ന് വിളിച്ചാണ് ആഞ്ചലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരുന്നത്.
Story Highlights: t j anjalose cpi against h salam mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here