Advertisement

ട്വന്റിഫോര്‍ സീനിയര്‍ ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയര്‍ സുദര്‍ശന കുമാര്‍ ടി.എ അന്തരിച്ചു

July 9, 2022
Google News 2 minutes Read
Sudarshana Kumar passes away

ട്വന്റിഫോര്‍ സീനിയര്‍ ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയര്‍ സുദര്‍ശന കുമാര്‍ ടി.എ (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം.

ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ സുദര്‍ശനനെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ഇന്ന് രാവിലെ 5.30 ന് വീണ്ടും ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു. രാവിലെ 10.30ന് മൃതദേഹം കടവന്ത്രയിലെ ട്വന്റിഫോര്‍ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം സ്വദേശമായ തിരുവനന്തപുരം മാര്‍ത്താണ്ഡത്തേക്ക് കൊണ്ടുപോകും.

Story Highlights: Twentyfour news Senior Broadcasting Engineer Sudarshana Kumar TA passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here