ഔറംഗാബാദിന്റെ പേരുമാറ്റം ജനങ്ങള്‍ ആഘോഷിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോയുടെ സത്യമെന്ത്? [24 Fact Check]

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയുടെ പേര് സാംഭാജി നഗര്‍ എന്നാക്കി മാറ്റിയത് ജനങ്ങള്‍ ആഘോഷിക്കുന്നു എന്ന ക്യാപ്ഷനോടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം. (video claiming people of Aurangabad celebrating the name change fake)
ഔറംഗബാദിന്റേയും ഒസ്മാനബാദിന്റേയും പേര്മാറ്റത്തിന് മാഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നത്. ഇതിനിടയിലാണ് പേരുമാറ്റത്തെ ഔറംഗബാദിലെ ജനങ്ങള്‍ ആഘോഷമാക്കുന്നു എന്ന തലക്കെട്ടോടെ ഒരു വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ വിഡിയോയ്ക്ക് പേരുമാറ്റവുമായി യാതൊരു ബന്ധവുമില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഔറംഗാബാദില്‍ നടന്ന ഛത്രപതി ശിവജി ജയന്തി ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.
Story Highlights: video claiming people of Aurangabad celebrating the name change fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here