Advertisement

നാടുവിട്ട് ചേക്കേറാന്‍ ലോകത്തെ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം കാനഡ; പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യയും

July 10, 2022
Google News 3 minutes Read

സ്വന്തം രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് രാജ്യം തെരഞ്ഞെടുക്കും? മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനും പുതുജീവിതം തുടങ്ങാനും അവസരങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭൂരിഭാഗം പേരും നേരിടാനിടയുള്ള ചോദ്യമാണിത്. ഈ ചോദ്യത്തിന് ലോകത്തിലെ വിവിധ കോണുകളിലുള്ളവര്‍ എന്ത് ഉത്തരം പറയുന്നു എന്ന് കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പയര്‍ ദി മാര്‍ക്കറ്റ് വെബ്‌സൈറ്റ്. ഇവര്‍ നടത്തിയ സര്‍വെയില്‍ ഏറ്റവുമധികം പേര്‍ തങ്ങളുടെ സ്വപ്‌ന രാജ്യമായി തെരഞ്ഞെടുത്തത് കാനഡയെയാണ്. 50 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് കൂടുതല്‍ ആളുകളും കാനഡയെ തെരഞ്ഞെടുത്തത്. (Canada Is The World’s Most Desired Country To Relocate india in 8th position)

സ്വന്തം രാജ്യം വിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയുമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഫിന്‍ലാന്‍ഡ്, ഐവറി കോസ്റ്റ്, ലിബിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി ഇന്ത്യയെ തെരഞ്ഞെടുത്തത്.

പട്ടികയില്‍ കാനഡയ്ക്ക് തൊട്ടുപിന്നില്‍ ജപ്പാനാണ്. കാനഡ, ജപ്പാന്‍, സ്‌പെയ്ന്‍, ചൈന, ഫ്രാന്‍സ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ആസ്‌ട്രേലിയ, ഗ്രീസ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. ഭരണകൂടത്തിന്റെ സുതാര്യത, പൗരസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യ, വിദ്യാഭ്യാസം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, തൊഴില്‍ സാഹചര്യങ്ങള്‍ മുതലായ ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വെയില്‍ പങ്കെടുത്തുകൊണ്ട് ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

Story Highlights: Canada Is The World’s Most Desired Country To Relocate india in 8th position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here