ബലിപ്പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ – പാക് സൈനികർ

ബലിപ്പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്താൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുരം കൈമാറിയത്.(Indian, Pakistani Soldiers Exchange Sweets At Wagah Border)
“ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ച്, ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) അട്ടാരി അതിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സിന് ബിഎസ്എഫ് മധുരം വിളമ്പി. രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള പരമ്പരാഗത രീതിയാണിത്. നമ്മുടെ പാരമ്പര്യത്തെയും സൽസ്വഭാവത്തെയും സമാധാനത്തെയും പ്രതീകപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് – ബിഎസ്എഫ് കമാൻഡന്റ് ജസ്ബീർ സിംഗ് വാർത്താ ഏജൻസിയയായ എൻഐയോട് പറഞ്ഞു.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ബലി പെരുന്നാൾ. എല്ലാ വർഷവും, ഇസ്ലാമിക കലണ്ടറിലെ സുൽ ഹിജ്ജ മാസത്തിൽ ഈദ്-അൽ-അദ്ഹ ആചരിക്കുന്നു. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ.
Story Highlights: Indian, Pakistani Soldiers Exchange Sweets At Wagah Border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here