എട്ടുകാലിയെ എളുപ്പത്തില്‍ തുരത്താം; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി വൈറല്‍ ഹാക്ക്

മുറികളുടെ മൂലകളിലും ശുചിമുറികളിലും പഴയ സാധനങ്ങള്‍ക്കിടയിലും തീരെ പ്രതീക്ഷിക്കാതെ എട്ടുകാലികളെ കാണുന്നത് പലരേയും ഭയപ്പെടുത്താറുണ്ട്. മുറിയില്‍ എട്ടുകാലികള്‍ കടന്നുകൂടിയിരിക്കാമെന്ന ചിന്ത തന്നെ കുറച്ച് സമയത്തേക്കെങ്കിലും ഇത്തരക്കാരുടെ സ്വസ്ഥത നശിപ്പിക്കാറുമുണ്ട്. നമ്മുക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലങ്ങളില്‍ എട്ടുകാലികള്‍ പ്രവേശിക്കാതിരിക്കാനുള്ള ഒരു ടിപ്പ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നുണ്ട്. എട്ടുകാലികളെ തുരത്താന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ഈ ഹാക്ക് വലിയരീതിയില്‍ ശ്രദ്ധ നേടുകയാണ്. (Instagram viral hack to get rid of spiders)
കര്‍പ്പൂര തുളസിയെയാണ് എട്ടുകാലികളെ തുരത്താനുള്ള അത്ഭുതസസ്യമായി വൈറല്‍ ഹാക്ക് പറയുന്നത്. കര്‍പ്പൂര തുളസി നീരിനൊപ്പം നാരങ്ങാ നീരും ചേര്‍ത്താണ് എട്ടുകാലിക്കെതിരെയുള്ള മരുന്ന് തയാറാക്കുന്നത്. ഒരു ടേബില്‍ സ്പൂണോളം കര്‍പ്പൂര തുളസി നീരും സമം നാരങ്ങാ നീരും ചേര്‍ത്തിളക്കി അതില്‍ പത്തിരട്ടിയോളം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കണം. ശേഷം ഈ മിശ്രിതം ഒരു സ്േ്രപ ബോട്ടിലിനുള്ളിലാക്കി തറയിലും മുറിയുടെ മൂലകളിലും മറ്റും തളിച്ചാല്‍ എട്ടുകാലി പിന്നെ ആ പ്രദേശത്ത് അടുക്കില്ലെന്നാണ് വൈറല്‍ ഹാക്ക് പറയുന്നത്.
കര്‍പ്പൂര തുളസിയുടെ രൂക്ഷഗന്ധം എട്ടുകാലികള്‍ക്ക് താങ്ങാന്‍ സാധിക്കില്ലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അവകാശപ്പെടുന്നു. ഈ ഹാക്ക് വളരെ നന്നായി ഫലിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലരും പറയുന്നത്. എന്തുകൊണ്ട് ഈ ടിപ്പ് മുന്‍പ് പറഞ്ഞുതന്നില്ല എന്ന് ചോദിക്കുന്നവരുമുണ്ട്.
Story Highlights: Instagram viral hack to get rid of spiders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here