ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ പീഡനം; പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്.(malappuram doctor arrested in rape case)
ജെ.ജെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്.
Read Also: കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത് 8 തവണ; ഹൈക്കോടതിയും കൈവിട്ടതോടെ ജയിൽ ചാട്ടം
അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: malappuram doctor arrested in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here