Advertisement

പൈതഗോറസിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ത്യന്‍ വേരുകള്‍;വാദവുമായി കര്‍ണാടക വിദ്യാഭ്യാസനയ പാനല്‍

July 10, 2022
3 minutes Read

പൈതഗോറസിന്റെ സിദ്ധാന്തങ്ങള്‍ക്കും ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണബലവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടക വിദ്യാഭ്യാസനയ പാനല്‍. പൈതഗോറസ് സിദ്ധാന്തങ്ങള്‍ക്ക് വേദഗണിതവുമായി ബന്ധമുണ്ടെന്ന് കര്‍ണാടകയിലെ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനായുള്ള ടാസ്‌ക് ഫോഴ്സ് ചെയര്‍മാന്‍ മദന്‍ ഗോപാല്‍ വാദിച്ചു. പൈതഗോറസ് തിയറി, ഗുരുത്വാകര്‍ഷണം മുതലായവയെല്ലാം യഥാര്‍ഥത്തില്‍ ഇന്ത്യയിലുണ്ടായ ആശയങ്ങളാണെന്നും പാനല്‍ വാദിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. (Pythagoras theorem has Vedic roots, claims Karnataka education policy panel)

വേദഗ്രന്ഥങ്ങളില്‍ ബൗധയന്‍ രൂപം നല്‍കിയ സിദ്ധാന്തങ്ങള്‍ക്ക് പൈതഗോറസ് സിദ്ധാന്തവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് പാനല്‍ വാദിക്കുന്നത്. ഈ വാദത്തിന് ബലം നല്‍കുന്ന നിരവധി തെളിവുകള്‍ ഗൂഗിള്‍ തിരഞ്ഞാല്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നും മദന്‍ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഗണിത സിദ്ധാന്തങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ബന്ധമുണ്ടായിട്ടും ന്യൂട്ടന്റെ ആപ്പിള്‍ കഥയ്ക്കും പൈതഗോറസിന്റെ കണ്ടെത്തലിനുമാണ് പ്രചാരം ലഭിച്ചതെന്ന് പാനല്‍ പറയുന്നു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ കൂടി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് പാനല്‍ കരുതുന്നു. കുട്ടികളെ കൃത്യമായി സംസ്‌കൃതം പഠിപ്പിക്കുന്നതിലൂടെ വേദങ്ങളെ കൂടുതല്‍ മനസിലാക്കി അവര്‍ക്ക് അറിവ് നേടാന്‍ സാധിക്കുമെന്നും മദന്‍ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു

Story Highlights: Pythagoras theorem has Vedic roots, claims Karnataka education policy panel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top