Advertisement

ആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാന്‍; മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

July 10, 2022
6 minutes Read

ഈദ് ദിനത്തില്‍ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍. ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു.

ഇതിന് മുന്‍പ് പലപ്പോഴും മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഷാരൂഖ് ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്‍തിട്ടുണ്ട്. ആരാധകരെക്കൂടി ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. പ്രിയതാരം വീടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോൾ ആരവം മുഴക്കി വീടിന് സമീപത്തേക്ക് ഓടുന്ന ആരാധകക്കൂട്ടത്തെ ചില വിഡിയോകളില്‍ കാണാം.

Read Also: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മപുതുക്കി ഇന്ന് ബലി പെരുന്നാള്‍

വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സുമായിരുന്നു ഇന്ന് ഷാരൂഖ് ഖാന്‍റെ വേഷം. ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്‍റ്സുമായിരുന്നു അബ്രാമിന്‍റെ വേഷം.

Story Highlights: Shah Rukh Khan, AbRam greet fans outside Mannat; fan says: ‘Eid is complete

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top