അദ്ദേഹം ഇങ്ങനെ ചെയ്യുമോ?; ദിലീപിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീലേഖ ഐപിഎസ്

നടിയെ ആക്രിച്ച കേസില്‍ ദിലീപിന്റെ പേര് വന്നതില്‍ പ്രതികരണവുമായി ആര്‍ ശ്രീലേഖ ഐപിഎസ്. അദ്ദേഹം ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു. (sreelekha ips says that there were problems in dileep’s personal life)
‘ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’.
Read Also: നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്; വെളിപ്പെടുത്തലുകളുമായി ആര്‍.ശ്രീലേഖ ഐപിഎസ്
രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്യപ്പോഴും അറസ്റ്റുണ്ടായപ്പോള്‍, ഞാനും കരുതി, എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന്. ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ അവശനായിരുന്നു. പിടിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തളര്‍ന്നുവീഴുകയായിരുന്നു. ഇയര്‍ ബാലന്‍സ് പ്രശ്‌നമടക്കം ഉണ്ടായി ആള്‍ക്ക് വയ്യാത്ത സ്ഥിതിയായിരുന്നു. ഞാനിടപെട്ടാണ് ചികിത്സ കൊടുക്കാനും രണ്ട് പായ, എക്‌സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാന്‍ ഏര്‍പ്പാടാക്കിയത്’ .ശ്രീലേഖ വെളിപ്പെടുത്തി.
Story Highlights: sreelekha ips says that there were problems in dileep’s personal life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here