‘ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം ആവശ്യം’; ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി; സനത് ജയസൂര്യ

നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായമാണ് ഇപ്പോൾ ശ്രീലങ്കയ്ക്ക് അടിയന്തരമായി ആവശ്യമുള്ളതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ ട്വന്റിഫോറിനോട്. സാമ്പത്തിക സഹായം എവിടെ നിന്നാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ്. കോമൺ വെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ശ്രീലങ്ക. എല്ലാവരും സൗഹൃദ രാജ്യങ്ങളാണ് എവിടെനിന്നും ഉള്ള സഹായങ്ങൾ ആഗ്രഹിക്കുനെന്ന് സനത് ജയസൂര്യ പറഞ്ഞു.(srilanka required financial helps- sanath jaysurya)
ഇന്ത്യയിൽ നിന്നായാലും ചൈനയിൽ നിന്നായാലുമുള്ള സാമ്പത്തിക സഹായം ശ്രീലങ്കയിൽ ഇപ്പോൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വളരെ ആകാംഷയോടെയാണ് ശ്രീലങ്ക അയൽ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തെ നോക്കുന്നത്.ഐഎംഎഫിൽ നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി. ഇന്ത്യയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനത് ജയസൂര്യ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
അതേസമയം രാജി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീടിന് തീവച്ചതില്‍ പ്രതികരണവുമായി മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ രംഗത്തെത്തി. പ്രധാനമന്ത്രിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രതിഷേധക്കാരുടെ നടപടി തെറ്റാണെന്ന് സനത് ജയസൂര്യ ട്വീറ്റ് ചെയ്തു.
‘ചരിത്രപരമായ ഈ നിമിഷത്തെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. രാഷ്ട്രീയപരമായി പ്രധാനമന്ത്രിയോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ വീട് തീവച്ചത് തെറ്റാണ്. സംയമനത്തോടെയിരിക്കണം’, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രതിഷേധക്കാര്‍ റെനില്‍ വിക്രമസിംഗെയുടെ വീട് അഗ്നിക്കിരയാക്കുന്ന ദൃശ്യം റിട്വീറ്റ് ചെയ്തായിരുന്നു സനത് ജയസൂര്യയുടെ പ്രതികരണം. സനത് ജയസൂര്യടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ തന്നെ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റോഷന്‍ മഹാനാമ, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന എന്നിവരാണ് ജയസൂര്യക്ക് പുറമെ പിന്തുണ പ്രഖ്യാപിച്ചത്.
Story Highlights: srilanka required financial helps- sanath jaysurya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here