സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കുന്നു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം ( swami sandeepananda giri case Ending the investigation ).
ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈം ബ്രാഞ്ച് സംഘം കൂടിയാലോചന നടത്തി ശേഷം അന്വേഷണം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
തിരുവനന്തപുരം സാളഗ്രാമം ആശ്രമം 2018 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ സാളഗ്രാമം ആശ്രമത്തില്‍ പുലര്‍ച്ചെ തീപിടിച്ചു. മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ആശ്രമത്തിന് ഭാഗികമായ കേടുപാടുകളുണ്ടായി. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്രമം സന്ദര്‍ശിച്ചു. സിറ്റിപൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. സിസിടിവി കേടായിരുന്നു. ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇതുവരെ പ്രതികളെക്കുറിച്ച് സൂചനകളുമില്ല.
ശബരിമലയിലെ യുവതീപ്രവേശനവിധിയോട് അനുകൂല നിലപാടായിരുന്നു സ്വാമി സന്ദീപാനന്ദഗിരിക്ക്. അതിനാല്‍, സംഘപരിവാര്‍ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു എന്നാല്‍ ആരോപണം. സന്ദീപാനന്ദഗിരി തന്നെയാണ് പിന്നിലെന്ന ആരോപണവും ഇതിനിടെയുണ്ടായി.
Story Highlights: swami sandeepananda giri ashram burning case; Ending the investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here