സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങും

വെല്‍നെസ് സെന്റര്‍ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങും. പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് അനുമതി നൽകി. നടപടികളുമായി മുന്നോട്ട് പോകാൻ ഔഷധി എംഡിക്ക് അനുമതി. വില സംബന്ധിച്ച കാര്യങ്ങളൊന്നും ചർച്ചയായില്ല ( oushadhi buy Sandeepanandagiri’s Ashram ).
Read Also: പൊലീസും വിമുക്ത ഭാടന്മാരും തമ്മിൽ ഉന്തും തള്ളും
സ്ഥലവും കെട്ടിടവും വിലയിരുത്തുന്നതിന്റെ ചുമതല ജില്ലാ കലക്ടര്‍ക്കാണ്. കഴിഞ്ഞ ദിവസം അധികൃതർ ആശ്രമത്തിൽ സന്ദർശനം നടത്തിയിരുന്നു. ഏറ്റെടുക്കാൻ ശുപാർശയും നൽകി. കെട്ടിടം, സ്ഥലം എന്നിവയ്ക്കുള്ള വില എത്രയെന്ന് കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തും.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
73 സെന്റ് സ്ഥലവും ഇരുനില കെട്ടിടവുമാണ് ആശ്രമത്തിനുള്ളത്. ദീർഘകാലത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിനും ആദ്യം പദ്ധതിയുണ്ടായിരുന്നു. ഔഷധിയുടെ മാനേജിങ് ഡയറക്ടർ വെൽനെസ് സെന്റർ ആക്കാൻ അനുയോജ്യമായ സ്ഥലമാണെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Story Highlights: oushadhi buy Sandeepanandagiri’s Ashram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here