മെഡിക്കൽ കോളജ് ജീവനക്കാർക്ക് നേരെ ആക്രമണം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാർക്ക് നാലംഗ സംഘത്തിന്റെ മര്‍ദനം. എക്സ്റേ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മൂന്നു പേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കൈയ്ക്ക് പരുക്കേറ്റ ആളുമായി എത്തിയ നാലംഗ സംഘമാണ് ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചത്. ഡോക്ടര്‍ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എക്‌സ്‌റേ റൂമില്‍ എത്തിയപ്പോള്‍ താമസമുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായത്. പിന്നാലെ എക്‌സ്‌റേ യൂണിറ്റ് മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ രണ്ടു വനിത ജീവനക്കാരെ മര്‍ദിക്കുകയും, തടയാന്‍ ശ്രമിച്ച റേഡിയോളജിസ്റ്റ് ട്രെയിനിയായ വിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതർ പരാതി നല്‍കിയതിനെ തുടര്‍ന്ന സുജിത്ത്, സന്തു, അനീഷ് എന്നിവരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്തു. ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അശുപത്രിയില്‍ പതിവാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights: Attack on medical college staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here