Advertisement

സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു; ‘വന്നല്ലോ വനമാല’ പരസ്യം ഉള്‍പ്പെടെ ഒരുക്കിയ പ്രതിഭ

July 11, 2022
2 minutes Read

സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നേരം വൈകിയിട്ടും ഇദ്ദേഹം ഉറക്കമുണരാത്തതോടെ വീട്ടുകാര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ( director k n sasidharan passed away)

ചാവക്കാട് സ്വദേശിയാണ് കെ എന്‍ ശശിധരന്‍. സിനിമകള്‍ കൂടാതെ ഒട്ടേറെ ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വനമാല സോപ്പിന്റെ പരസ്യമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്ന ഗാനമുള്‍പ്പെടുന്ന പരസ്യചിത്രം ഇന്നും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ്.

പി കെ നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ തയാറാക്കിയ ചിത്രമാണ് കെ എന്‍ ശശിധരന്‍ ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് കാണാതായ പെണ്‍കുട്ടി, നയന മുതലായ ചിത്രങ്ങളും സംവിധാനം ചെയ്തു.

Story Highlights: director k n sasidharan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top