Advertisement

ഗൂഢാലോചനക്കേസ്; സ്വപ്നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

July 11, 2022
2 minutes Read
government swapna suresh high court

ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിൻ്റെ ഹർജിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. വാദത്തിനിടെയാണ് സർക്കാർ ഇത്തരത്തിൽ നിലപാടെടുത്തത്. (government swapna suresh high court)

മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു. എച്ച്ആർഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

‘മുഖ്യമന്ത്രി തുടർച്ചയായി എച്ച്ആർഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിർത്തിയതിന് എച്ച്ആർഡിഎസിന് നന്ദിയുണ്ട്. അവരൊരു എൻജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാൾ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതിൽ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്ത്രീയെയും അവരുടെ മക്കളെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

Read Also: വിചാരധാര പരാമര്‍ശം: വി.ഡി.സതീശനെതിരെ ആര്‍എസ്എസ് കേസ്; ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

എച്ച്ആർഡിഎസിന്റെ നിവൃത്തികേട് അവർ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെർമിനേഷൻ ലെറ്ററിൽ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെൺമക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്‌മെന്റ് ആയിരുന്നു. എച്ച്ആർഡിഎസിൽ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാൻ നൽകിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടു. 770 കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസ് ശരിയായ ദിശയിൽ നടക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. ഇക്കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Story Highlights: government against swapna suresh high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top