Advertisement

HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

July 11, 2022
Google News 1 minute Read

HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. ആദിവാസികളെ കൈയ്യേറ്റം ചെയ്ത കേസിൽ പാലക്കാട് ഷോളയാർ പൊലീസിൻ്റേതാണ് നടപടി. പട്ടിക ജാതി-പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ആദിവാസി ഭൂമി തട്ടിയെടുക്കുകയും, ഊരുകളില്‍ അതിക്രമിച്ച് കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. പരാതിക്കാരനെയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് മുതൽ HRDS സജീവ ചർച്ച വിഷയമായി മാറിയിരുന്നു.

Story Highlights: HRDS Secretary Aji Krishnan arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here