Advertisement

പരുക്ക്; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ കോലി കളിച്ചേക്കില്ല

July 11, 2022
2 minutes Read

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മൂന്നാം ടി-20 മത്സരത്തിനിടെ കോലിക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ താരം ആദ്യ ഏകദിനത്തിൽ കളിച്ചേക്കില്ല. നാളെയാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ഏകദിനം. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് ലണ്ടനിലെ കെനിംഗ്ടൺ ഓവലിൽ മത്സരം ആരംഭിക്കും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 17 റൺസിനായിരുന്നു പരാജയം. 117 റൺസെടുത്ത സൂര്യകുമാറിന്റെ ഇന്നിങ്‌സ് പാഴായി. ഇംഗ്ലണ്ട് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം198 റൺസിൽ അവസാനിച്ചു. അതേസമയം ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

Story Highlights: injury virat kohli not play england odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top