മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ; പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ജില്ല നേതൃത്വം

പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം. ആത്മഹത്യക്കുറുപ്പിൽ പറയുന്ന പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ബിജെപി ജില്ല നേതൃത്വം. പ്രജീവിന് ഒരു പാർട്ടി ചുമതലയും ഇല്ലെന്ന് ജില്ല നേതൃത്വം അറിയിച്ചു ( Mahilamorcha leader suicide BJP ).
അതേസമയം, ആത്മഹത്യാക്കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു. ബിജെപി പ്രവർത്തകൻ പ്രജീവ് ആണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രജീവിനെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ശരണ്യ പറയുന്നു.
പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണം. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമെന്നും വിവരങ്ങൾ തൻ്റെ ഫോണിലുണ്ടെന്നും ശരണ്യ ആത്മഹത്യ കുറുപ്പിൽ വ്യക്തമാക്കുന്നു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്.
ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവ് ആണെന്ന് കുടുംബം ആരോപിച്ചു. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് പരാതി നൽകി. ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും സഹോദരൻ മണികണ്ഠൻ പറഞ്ഞു.
ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് വലിയ ആഘാതമായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു മരണമടഞ്ഞ ശരണ്യ.
Story Highlights: Mahilamorcha leader suicide; Prajeev is not BJP office bearer BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here