ഫോട്ടോ എടുത്തത് താനാണ്, ഒരു എഡിറ്റും നടന്നിട്ടില്ല; ശ്രീലേഖയുടെ വാദം തള്ളി ദിലീപിന്റെ സെല്‍ഫി എടുത്തയാള്‍

ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം പകര്‍ത്തിയയാള്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. ആര്‍ ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താന്‍ ആണ് ആ സെല്‍ഫി എടുത്തതെന്നും യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു.(photographer rejected sreelekha’s argument about dileep photo with pulsar suni)
‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍ മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.
ഫോട്ടോ പകര്‍ത്തിയ ആളുടെ പ്രതികരണം;
‘ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സിഐ സാറിനാണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. എന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല.
പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണ്’.
Read Also: പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്; ആര്‍. ശ്രീലേഖ
ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു വ്‌ളോഗിലൂടെ ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് താന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നുമായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.
Story Highlights: photographer rejected sreelekha’s argument about dileep photo with pulsar suni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here