Advertisement

ആവിക്കല്‍ തോട് സമരത്തിന് എസ്ഡിപിഐ പിന്തുണ; ആരോപണം ആവര്‍ത്തിച്ച് സിപിഐഎം

July 11, 2022
Google News 2 minutes Read

കോഴിക്കോട്ടെ ആവിക്കല്‍ തോട് മലിനജല പ്ലാന്റിനെതിരായ സമരത്തിന് എസ്ഡിപിഐ പിന്തുണയുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎം. ആവിക്കല്‍ സമരത്തിന് പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ആവിക്കലില്‍ നടക്കുന്നത് ജനകീയ സമരമല്ലെന്നും അദ്ദേഹം ആരോപിച്ചു. (sdpi behind aavikkalthodu protest alleged cpim )

ആവിക്കല്‍തോടിലെ പ്രതിഷേധം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സമാനമായ പ്രതികരണമാണ് മന്ത്രി എം വി ഗോവിന്ദനില്‍ നിന്നുമുണ്ടായത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതെന്നും എം വി ഗോവിന്ദന്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞിരുന്നു.

സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദും സമരത്തിനെതിരെ സമാന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

Story Highlights: sdpi behind avikkalthodu protest alleged cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here