Advertisement

ഷിൻസോ ആബെയുടെ കൊലപാതകം: സുരക്ഷാ പിഴവുണ്ടായെന്ന് ജപ്പാൻ പൊലീസ്

July 11, 2022
Google News 2 minutes Read

കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സുരക്ഷയിൽ വീഴ്ച പറ്റിയതായി ജാപ്പനീസ് പൊലീസ്. ആരോപണം നിഷേധിക്കാനാവില്ലെന്ന് നാര പൊലീസ് മേധാവി ടോമോക്കി ഒനിസുക്ക പറഞ്ഞു. വെള്ളിയാഴ്ച ജപ്പാനിലെ ഒരു ക്യാമ്പയിൻ സമാപനത്തിൽ സംസാരിക്കുന്നതിനിടെയാണ്, പ്രധാനമന്ത്രി പഥത്തിൽ ഏറ്റവുമധികം കാലമിരുന്ന ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്.

തെത്സുയ യമഗാമി(41) എന്ന പ്രതിക്ക് ഒരു മതസംഘടനയോട് പകയുണ്ട്. നാടൻ തോക്ക് ഉപയോഗിച്ചാണ് അബെയെ വെടിവെച്ചതെന്ന് പ്രതി സമ്മതിച്ചു. പ്രതി പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. കൂടാതെ ജപ്പാന്റെ നാവികസേനയായ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ മൂന്ന് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മൊഴി നൽകി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ഒനിസുക്ക അറിയിച്ചു.

അതേസമയം ഞായറാഴ്ച ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടന്നു. എൽഡിപി ടോക്കിയോ ആസ്ഥാനത്ത് അബെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിച്ചു. പ്രാദേശിക സമയം 7ന് ആരംഭിച്ച വോട്ടിംഗ്, 9 മണിയോടെ പൂർത്തിയായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ഭൂരിപക്ഷം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സാധാരണഗതിയിൽ നിലവിലെ ഗവൺമെന്റിന്റെ ഹിതപരിശോധനയായാണ് കാണുന്നത്. എൽഡിപിയുടെ വലിയ വിജയം നിലവിലെ പ്രധാനമന്ത്രിയുടെ നയങ്ങളെ ശക്തിപ്പെടുത്തും.

Story Highlights: Shinzo Abe killing: Security was flawed Japan police say

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here