‘ശ്രീലേഖയ്ക്കും ദിലീപിനും ആരാധന മൂത്ത് ഭ്രാന്തായി’; ദിലീപിനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ജിന്‍സണ്‍. ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ജിന്‍സണ്‍ ട്വന്റിഫോറിനോട് പറഞ്ഞു.( there is more evidence againts dileep says jinson)
‘ജയിലില്‍ വച്ച് കത്തെഴുതിയത് വിപിന്‍ലാലാണ്. സുനിപറഞ്ഞ് കൊടുത്ത് എഴുതിച്ചതാണ്. സുനി ചെരുപ്പില്‍ ഫോണ്‍ കടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് എന്നും ജിന്‍സണ്‍ പറഞ്ഞു.
‘ആര്‍ ശ്രീലേഖ ശുദ്ധ അസംബന്ധമാണ് വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തില്‍ ശ്രീലേഖയ്ക്കുള്ളൂ. ദിലീപിനെതിരായ തെളിവുകളില്‍ പലതും കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ശ്രീലേഖ ഇപ്പോഴീ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം. വെറുതെ ഇങ്ങനെ ഉന്നയിക്കുന്ന ആരോപ
ണങ്ങള്‍ക്ക് ശരിക്കും മറുപടി പറയേണ്ട കാര്യമില്ല.
Read Also: ദിലീപ് കേസ് പുനരന്വേഷണം വേണം: പി.സി.ജോർജ്
ഒന്നുകില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങളെല്ലാം പുറത്ത് വിടണം. ദിലീപ് കുറ്റക്കാരനാണെന്നാണ് നൂറുശതമാനവും ഞാന്‍ വിശ്വസിക്കുന്നത്. കോടതിയകലക്ഷ്യമാകുമെന്നതിനാല്‍ കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ഇവര്‍ക്ക് പരസ്പരം ആരാധന മൂത്ത് ഭ്രാന്തായതാണ്. അതിനൊന്നും മറുപടി പറയേണ്ടതില്ലെങ്കിലും ഇതെല്ലാം കണ്ട ഒരു സാക്ഷി എന്ന നിലയില്‍ ഇതൊക്കെ പറഞ്ഞേ പറ്റൂ’ ജിന്‍സണ്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: there is more evidence againts dileep says jinson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here