Advertisement

വി.ഡി.സതീശൻ സംഘപരിവാർ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഉത്കണ്ഠപ്പെടുത്തുന്നു: എം.എ.ബേബി

July 11, 2022
1 minute Read
v d satheesan rss venue m a baby

വി.ഡി.സതീശൻ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി എം.എ.ബേബി. ചർച്ചയുടെ പരിധിയിൽ നിൽക്കുന്ന സംഘടന അല്ല ആർഎസ്എസ്. മതേതര നിലപാട് എടുക്കുന്ന കോൺഗ്രസിലെ നേതാക്കളിൽ ഒരാളായാണ് വി.ഡി.സതീശനെ കണ്ടിരുന്നത്. എന്നാൽ പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ വളരെയധികം ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും എം.എ.ബേബി പറഞ്ഞു ( v d satheesan rss venue m a baby ).

കേരളത്തിൽ നിന്നും കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാതിരിക്കാൻ കാരണം ഇടതുപക്ഷമാണ്. വി.ഡി.സതീശൻ വിളിക്കുന്ന വേദിയിൽ എല്ലാം ആലോചനയില്ലാതെ പോകുന്നത് ബിജെപിക്ക് സ്വീകാര്യത നൽകും. വി.ഡി.സതീശാന്റ പുറത്ത് വന്ന ചിത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി.സതീശന്റെ വ്യക്തിപരമായ വഴിതെറ്റൽ ആയല്ല ഇതിനെ കാണുന്നത്. വി.ഡി.സതീശനും വ്യത്യസ്തനല്ല എന്ന് വ്യക്തമായി. കെ.സുധാകരനും വി.ഡി.സതീശനും തമ്മിലുള്ള സൗഹൃദത്തിന് പിന്നിൽ പ്രത്യയ ശാസ്ത്രപരമായ സമാന മനസ്ഥിതിയും ഒരു ഘടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർഎസ്എസിന്റെ വേദിയിൽ പോകരുത് എന്ന സിപിഐഎം ഉത്തരവും ഒന്നും നൽകിയിട്ടില്ല. എന്നാൽ പ്രത്യയശാസ്ത്രപരമായ ബോധത്തിന്റെ അടിസ്ഥാനത്തിൽ സ്വയം വിട്ടുനിൽക്കുന്നുവെന്നും എം.എ.ബേബി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top