‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക്

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം.
ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് ടെസ്‌ല മേധാവി തിരിച്ചടിച്ചു.
അതേസമയം ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടിയില്‍ നിന്ന് പിന്മാറിയ മസ്‌കിനെതിരെ നിയമ നടപടിക്കൊരുങ്ങി ട്വിറ്റര്‍ അധികൃതര്‍. ഇലോണ്‍ മസ്‌കിനെതിരെ കേസെടുക്കാനും ട്വിറ്ററിന്റെ 44 ബില്യണ്‍ ഡോളര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതരാക്കാനുമായി യു.എസ് നിയമ സ്ഥാപനമായ വാച്ച്ടെല്‍, ലിപ്റ്റണ്‍, റോസന്‍ & കാറ്റ്സ് എല്‍ എല്‍ പിയുടെ സഹായം തേടിയിരിക്കുകയാണ് ട്വിറ്റര്‍.
Story Highlights: Elon Musk’s Latest Jibe At Ex-US President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here