വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയും വെള്ളപ്പൊക്കവും

വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷം. ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ( gujarat flood 2022 )
ഗുജറാത്തിൽ പ്രളയക്കെടുതിയിൽ മരണം 63 ആയി. ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര അറിയിച്ചു.
മഹാരാഷ്ട്രയിലെ 5 ജില്ലകളിൽ ജൂലൈ 14 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലും പ്രളയം സാഹചര്യം അതീവ ഗുരുതമാണ്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
16 പേർക്ക് ജീവൻ നഷ്ടമായ അമർനാഥിൽ കാണാതായ 40 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണ്. കരസേനയുടെ പ്രത്യേക സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
Story Highlights: gujarat flood 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here