ലങ്ക പ്രീമിയർ ലീഗ് ഓഗസ്റ്റിൽ

ലങ്ക പ്രീമിയർ ലീഗിൻ്റെ മൂന്നാം പതിപ്പ് ഓഗസ്റ്റിൽ നടക്കും. ഓഗസ്റ്റ് ഒന്നിനാണ് എൽപിഎൽ ആരംഭിക്കുക. ഓഗസ്റ്റ് 21ന് ഫൈനൽ നടക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ജാഫ്ന കിംഗ്സും റണ്ണർ അപ്പായ ഗല്ലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ രണ്ട് ടീമുകൾ കൂടാതെ കൊളംബോ സ്റ്റാഴ്സ്, കാൻഡി ഫാൽക്കൺസ്, ഡാംബുള്ള ജയൻ്റ്സ് എന്നീ ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ കളിക്കുക.
ടൂർണമെൻ്റിൽ ആകെ 24 മത്സരങ്ങലുണ്ടാവും. അതിൽ നാലെണ്ണം നോക്കൗട്ട് മത്സരങ്ങളാണ്. വൈകുന്നേരം മൂന്ന് മണിക്കും രാത്രി 7.30 നുമാണ് മത്സരങ്ങൾ. ആകെ 353 താരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഇതിൽ 180 പേർ വിദേശതാരങ്ങളാണ്. 173 ശ്രീലങ്ക താരങ്ങളും ടൂർണമെൻ്റിൽ കളിക്കും. ഒരു ടീമിൽ ആകെ 14 ശ്രീലങ്കൻ താരങ്ങളും 6 വിദേശതാരങ്ങളുമുണ്ടാവും.
Story Highlights: lanka premier league august
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here