സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ യൂണിഫോം നിര്‍ബന്ധം

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ യൂണിഫോം നിര്‍ബന്ധം. ടാക്സി ഡ്രൈവര്‍മാർ, എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാർ, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാർ എന്നിവർക്കാണ് ഇന്നുമുതൽ യൂണിഫോം നിർബന്ധമാക്കിയത്. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ആണ് ഡ്രൈവര്‍മാര്‍ക്ക് ബാധകം.ഡ്യൂട്ടിക്കിടെ ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിര്‍ബന്ധമാണ്.(uniform mandatory for taxi drivers in saudi)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നല്‍കാന്‍ ടാക്സി കമ്പനികള്‍ നിര്‍ബന്ധിതമാണ്. ജോലിക്കിടെ ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ടാക്സി ഡ്രൈവര്‍മാരുടെ യൂണിഫോമില്‍ ആവശ്യാനുരണം കോട്ടോ ജാക്കറ്റോ ഉള്‍പ്പെടുത്താവുന്നതാണ്. സേവന ഗുണനിലവാരം ഉയര്‍ത്താനും പൊതുഅഭിരുചി നിയമാവലിക്ക് അനുസൃതമായി ഡ്രൈവര്‍മാരുടെ വേഷവിധാനം ഏകീകരിക്കാനും പൊതുരൂപം മെച്ചപ്പെടുത്താനുമാണ് ഇതിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്. യൂണിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും. പബ്ലിക് ടാക്സി ഡ്രൈവര്‍മാരുടെ യൂണിഫോം കറുത്ത പാന്റും ബെല്‍റ്റും ചാരനിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ്.
Story Highlights: uniform mandatory for taxi drivers in saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here