Advertisement

മമതാ ബാനർജിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ റോഡുകൾ തടഞ്ഞെന്ന് വ്യാജപ്രചാരണം

July 12, 2022
Google News 7 minutes Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഡ്രൈവിംഗ് പഠിക്കാൻ നടുറോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം. റോഡുകളിൽ കനത്ത സുരക്ഷയൊരുക്കി മമതാ ബാനർജി സ്കൂട്ടർ ഓടിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തകൾ വ്യാജമാണ്. ഇന്ധന വിലവർധനയ്‌ക്കെതിരെയുള്ള പ്രധിഷേധ വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

2021-ൽ രാജ്യത്ത് ഇന്ധനവില ഉയരുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ശ്രമിക്കുന്നതിന്റെ പഴയ വീഡിയോയാണ്, മുഖ്യമന്ത്രിക്ക് ഡ്രൈവിംഗ് പഠിക്കാൻ റോഡുകൾ തടഞ്ഞുവെന്നും, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാനുമുള്ള തെറ്റായ അവകാശവാദത്തോടെ ഇപ്പോൾ പ്രചരിക്കുന്നത്. കാളിഘട്ടിൽ നിന്നും നബന്നയിലെ സെക്രട്ടറിയേറ്റിലേക്കായിരുന്നു അന്ന് മമതാ സ്കൂട്ടർ ഓടിച്ചത്.

കയറുകൊണ്ട് വലയം തീർത്ത റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്‌കൂട്ടറിൽ കയറാൻ മുഖ്യമന്ത്രിയെ സഹായിക്കുന്നത് 55 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയിൽ കാണുന്നത്. “മുഖ്യമന്ത്രി മമതാ ബാനർജി സ്‌കൂട്ടി ഓടിക്കാൻ പഠിക്കുന്നു. റോഡുകൾ തടഞ്ഞു, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചു, നൂറുകണക്കിന് പേർ ഡ്യൂട്ടിയിൽ” എന്ന വാചകത്തോടെയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

Story Highlights: Video Of Mamata Banerjee Riding An E-Scooter Shared With Misleading Claim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here