സിപിഐയുടെ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി പരിപാടിയിൽ

സി.പി.ഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി പരിപാടിയിൽ.ഏ.പി അഹമ്മദ് മാസ്റ്ററാണ് പാലക്കാട് പട്ടാമ്പിയിൽ നടന്ന ഹിന്ദുഐക്യവേദി പരിപാടിയിൽ പങ്കെടുത്തത്. സംവാദത്തിന് രാഷ്ട്രീയമില്ലെന്ന് പരിപാടിയിൽ പങ്കെടുത്ത ഏ.പി അഹമ്മദ് മാസ്റ്റർ പറഞ്ഞു. ( cpi ap ahammed master in hindu aikya vedi )
മുസ്ലീം ലീഗ് നേതാവ് കെ.എ.എ ഖാദർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം നേതാവ് കെ.കെ ശൈലജ ടീച്ചർ എന്നിവർ ആർ എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് സജീവ ചർച്ചയാകുന്നതിനിടെയാണ് സി.പി.ഐയുടെ സാംസ്‌കാരിക സംഘടനയായ യുവ കലാസാഹിതി സംസ്ഥാന സെക്രട്ടറി ഏ.പി അഹമ്മദ് മാസ്റ്റർ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ വിഷയാവതാരകനായി പങ്കെടുത്തത്. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും സംവാദത്തിന് രാഷ്ട്രീയമില്ലെന്നും പരിപാടിയിൽ അഹമ്മദ് മാസ്റ്റർ പറഞ്ഞു
കേരളം താലിബാനിസത്തിലേക്കോ എന്ന പേരിലാണ് ഹിന്ദു ഐക്യവേദി പട്ടാമ്പിയിൽ സെമിനാർ സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ, ശോഭാ സുരേന്ദ്രൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കളും സെമിനാറിൽ പങ്കെടുത്തിരുന്നു.
Story Highlights: cpi ap ahammed master in hindu aikya vedi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here