മഹിളാമോർച്ച നേതാവിന്റെ മരണം; യുവമോർച്ച നേതാവിനെതിരെ കേസ്

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവിനെതിരെ കേസ് എടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് പ്രജീവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ബന്ധുക്കൾ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ( Death of Mahilamorcha leader Saranya; Case against Yuva Morcha leader )
ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. റെയിൽവേ ജീവനക്കാരനായ ഇയാൾക്കെതിരെ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക് നിവേദനം നൽകുമെന്നും ഡി വെ എഫ് ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്. ഇത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Read Also: മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ; പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ജില്ല നേതൃത്വം
അതേസമയം ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.
Story Highlights: Death of Mahilamorcha leader Saranya; Case against Yuva Morcha leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here