സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്: കേന്ദ്ര സര്‍ക്കാര്‍

18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്സീന് ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.(free covid booster doses from july 15)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്
18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കൊവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.
Story Highlights: free covid booster doses from july 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here