കണ്ടിരിക്കേണ്ട അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളം

കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. (Kerala among TIME magazine’s list of world’s greatest places of 2022)
ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാസിക വിലയിരുത്തുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണെന്ന് ടൈം മാസികയിലുണ്ട്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് അനുയോജ്യമാണെന്ന് ടൈം മാസികയും അടിവരയിടുന്നു.
കേരളത്തില്‍ മോട്ടോര്‍ ഹോം ടൂറിസം വികാസം പ്രാപിച്ചുവരികയാണെന്നും മാസിക വിലയിരുത്തി. ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നെന്നും ടൈം മാസികയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദില്‍ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്നതായി ടൈം മാസിക പറയുന്നു. അഹമ്മദാബാദ് സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാണെന്നും മാസികയില്‍ പരാമര്‍ശമുണ്ട്. സബര്‍മതി നദിയുടെ തീരത്ത് 36 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ശാന്തമായ ഗാന്ധി ആശ്രമത്തെ ടൈം ലേഖനം പ്രത്യേകം അഭിനന്ദിക്കുന്നു.
Story Highlights: Kerala among TIME magazine’s list of world’s greatest places of 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here