‘ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല’; പിണറായി വിജയൻ എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

നിയമസഭയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 1977ല്‍ പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കുക എന്നതാണ് അന്ന് സിപിഐഎം പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികിൽ ബോംബ് വച്ചവരെ അറസ്റ്റ് ചെയ്‌തില്ലെന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.(kerala assembly v d satheeshan against pinarayi vijayan)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ബോംബ് ഉണ്ടാക്കുന്നതിനിടയിൽ ഏഴ് സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളൊന്നും ബിജെപിയുടെ പിറകെ പോയിട്ടില്ല. നിങ്ങൾ കൽക്കട്ടയിൽ പോയി അന്വേഷിക്കൂ നിങ്ങളുടെ പാർട്ടി കമ്മിറ്റി ഓഫീസും ഏരിയ കമ്മിറ്റി ഓഫീസും ഒക്കെ ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപി എത്ര എൽഡിഎഫ് ഓഫീസ് പിടിച്ചെടുത്തെന്ന് അന്വേഷിക്കുന്നത് നല്ലതാവും. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ രൂക്ഷബഹളം. ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല. കണ്ണൂരിലെ ബോംബ് ബോംബ് സ്ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡിക്ലാസെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിമര്‍ശത്തിന് അതീതനെന്ന് ധരിക്കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
അതേസമയം ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചതിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷനേതാവും മന്ത്രി മുഹമ്മദ് റിയാസുമായി വാക്പോര് ഉണ്ടായി. ദേശീയപാത വികസനത്തില്‍ യുഡിഎഫിന് ഒന്നും ന്നും ചെയ്യാനായില്ലെന്ന റിയാസിന്‍റെ പരാമര്‍ശമാണ് വി.ഡി.സതീശനെ ചൊടിപ്പിച്ചത്. മന്ത്രി എന്തിനാണ് പ്രകോപിപ്പിക്കുന്നതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.
Story Highlights: kerala assembly v d satheeshan against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here