ജീവൻ പണയംവച്ച് പശുക്കിടാവിനെ രക്ഷപെടുത്തി യുവാക്കൾ; വൈറലായി വീഡിയോ …

കൗതുകവും ആശ്ചര്യവും സന്തോഷവുമെല്ലാം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ദിവസവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അങ്ങനെയൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മലയിടുക്കിൽ വീണ പശുക്കുട്ടിയെ ജീവന പണയം വെച്ച് അതിസാഹസികമായി രക്ഷപെടുത്തുകയാണ് യുവാക്കൾ. മഹാരാഷ്ട്രയിലെ പൻവേലി എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. മലമുകളിൽ നിന്ന് താഴേക്ക് വീണുപോയതാണ് പശുക്കുട്ടി. കനത്തമഴയിൽ രക്ഷപെടാനാകാതെ മലയിടുക്കിൽ കുടുക്കിയ പശുക്കുട്ടിയെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പശുക്കിടാവിനെ രക്ഷിക്കുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കനത്ത മഴയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. പശുക്കിടാവ് വീണുകിടക്കുന്നതിനാൽ കാലിൽ കുരുക്കിട്ട് അതിനെ വലിച്ചുപൊക്കിയെടുക്കുകയായിരുന്നു. മലയിടുക്കായതിനാലും മഴമൂലം വഴുക്കുള്ളതിനാലും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. വലിയ കയർ പശുക്കിടാവിന്റെ കാലിൽ ബന്ധിച്ച് അതിന്റെ അറ്റം യുവാക്കൾ അരയിലൂടെ ചുറ്റിയ ശേഷമാണ് പശുക്കിടാവിനെ വലിച്ചു മുകളിലേക്കെത്തിച്ചത്. ജീവൻപോലും പണയം വെച്ചുള്ള യുവാക്കളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണ് ആളുകൾ.
This group of gents in Panvel, Maharashtra in India took a huge risk on a steep slippery slope to save a calf’s life. The world needs MOO-re people like them.#TBTweets #Panvel #Maharashtra #India pic.twitter.com/aaIp5EfqMh
— Tushar Bedi (@tusharbedi) July 11, 2022
സ്വാർത്ഥതയുടെ മാത്രമല്ല നന്മയുടെ കരങ്ങൾ ബാക്കിയുള്ള മനുഷ്യരും നമുക്ക് ചുറ്റുമുണ്ട് എന്നതിനുള്ള തെളിവാണ് ഈ വീഡിയോ. യുവാക്കളുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചില മൃഗങ്ങളുടെ വിഡിയോകൾ കാണാൻ മനോഹരം മാത്രമല്ല, അവ പലപ്പോഴും ആഴത്തിലുള്ള സന്ദേശവും നൽകുന്നു. ടാപ്പിൽ നിന്ന് കുറച്ച് വെള്ളം കുടിക്കാൻ ശ്രമിക്കുന്ന നായയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ നായ വെള്ളം കുടിക്കാൻ അതിന്റെ മുൻകാലുകൾ കൊണ്ട് ടാപ്പ് തുറക്കുന്നത് കാണാം. ദാഹം ശമിപ്പിച്ച ശേഷം, നായ ടാപ്പ് ഓഫ് ചെയ്യുന്നുമുണ്ട്.
Story Highlights: people risk their lives to rescue cow in viral video from maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here