Advertisement

പുലിയ്ക്ക് പകരം ബോൾ; ആർആർആറിലെ ത്രില്ലടിപ്പിച്ച രംഗങ്ങളുടെ വിഎഫ്എക്സ് വിഡിയോ പുറത്ത്…

July 13, 2022
Google News 1 minute Read

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന, തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിച്ചു. 400 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയത്. 1920 കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

ആർആർആർ ചിത്രത്തിന്റെ വിഎഫ്എക്സ് വിഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഇടവേളയ്ക്കു തൊട്ടുമുമ്പുളള സംഘട്ടന രംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഈ ചിത്രത്തിലെ മാസ് രംഗങ്ങളിലൊന്നാണ് മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയർ എൻടിആറിന്റെ യുദ്ധം. ഇതിലെ മൃഗങ്ങളായ കടുവയെയും പുലിയെയും മാനിനെയുമൊക്കെ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് കൊണ്ടുവരുന്നത്. പുലിക്കു പകരം പ്ലാസ്റ്റിക് ബോള്‍ ചിത്രീകരണ സമയത്ത് അണിയറ പ്രവർത്തകർ ഉപയോഗിക്കുന്നതെന്ന് വിഡിയോയില്‍ കാണാം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ചിത്രത്തിന്റെ വിഎഫ്എക്സ് ചുമതല വി. ശ്രീനിവാസ് മോഹൻ ആണ് നിർവഹിച്ചത്. പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ. കൂടാതെ വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്സിനായി കൈ കോർത്തു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും പ്രവർത്തിച്ചത്.

Story Highlights: RRR interval action vfx video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here