Advertisement

കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ബൈക്ക് അഭ്യാസം; വിഡിയോ

July 14, 2022
Google News 1 minute Read
bike rash driving before ksrtc bus video

തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയാണ് അഭ്യാസപ്രകടനം നടത്തിയത്. ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നതായി ബസ്സിൽ ഉണ്ടായിരുന്നവർ പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികളും മറ്റ് കാൽനട യാത്രക്കാരും വാഹന ഗതാഗതവും ഏറെയുള്ള റൂട്ടിൽ ആയിരുന്നു ഈ അഭ്യാസപ്രകടനം. കഴിഞ്ഞദിവസം തീക്കോയി പാലത്തിന് സമീപവും ഈ യുവാവ് അഭ്യാസപ്രകടനം നടത്തിയിരുന്നു.

ബസ്സിൽ ഉണ്ടായിരുന്നവർ ചിത്രീകരിച്ച വീഡിയോ ഈരാറ്റുപേട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻപിലും പുറകിലും രണ്ട് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു എന്നാണ് വിവരം.

Story Highlights: bike rash driving before ksrtc bus video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here