Advertisement

[Fact Check] പാഠപുസ്തകങ്ങള്‍ക്കും ജിഎസ്ടി?; പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം

July 14, 2022
Google News 2 minutes Read

പാഠപുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം…

പാഠപുസ്തകങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. പൂര്‍ണമായും തെറ്റായ ഒരു പ്രചാരണമാണിത്.

ജിഎസ്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ ഈ വിവരം കാണാം. പാഠപുസ്തകങ്ങളുടെ ജിഎസ്ടിയെപ്പറ്റി സൂചനയില്ലെങ്കിലും അച്ചടിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഇല്ലെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Fact Check: Has GST been imposed on school books

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here