Advertisement

കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു; മൃതദേഹം മാറ്റില്ലെന്ന നിലപാടിലുറച്ച് നാട്ടുകാർ

July 14, 2022
Google News 3 minutes Read
Farmer dies in wild boar attack; The incident happened in Aralam Village

കാട്ടാന അക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ആറളത്ത് വൻ പ്രതിഷേധവുമായി നാട്ടുകാർ. കളക്ടർ സ്ഥലം സന്ദർശിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഡി എഫ് ഒ നേരിട്ടെത്തി നടത്തിയ ചർച്ചയും ഫലം കണ്ടിരുന്നില്ല. ( Farmer dies in wild boar attack; The incident happened in Aralam Village )

കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ആദിവാസികൾക്ക് ഇവിടെ കഴിയാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 ആദിവാസികളുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. രാവിലെ പത്ത് മണിയോടെ വിറകുശേഖരിക്കാൻ പോയ ദാമുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആറളം ഫാം സ്കൂളിന് സമീപത്താണ് സംഭവമുണ്ടായത്. ഇവിടെ ഇപ്പോഴും ജനങ്ങൾ സംഘടിച്ച് പ്രതിഷേധം തുടരുകയാണ്. മൂന്ന് മന്ത്രിമാർ ഇവിടെയെത്തി 15 കിലോമീറ്റർ ദൂരത്തിൽ ആനമതിൽ നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല.

Read Also: അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാനയിറങ്ങി; വിഡിയോ

കോൺ​ഗ്രീറ്റ് ആനമതിൽ വേണമെന്ന ആവശ്യത്തോട് വനംവകുപ്പ് മുഖംതിരിച്ചു നിൽക്കുകയാണ്. ഈ നിലപാട് തിരുത്താൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. ഫെൻസിം​ഗ് മതിയെന്ന തീരുമാനത്തിലാണ് വനംവകുപ്പ് ഇറച്ചുനിൽക്കുന്നത്. ഇന്നുരാവിലെ ഒടു വീടും കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചിരുന്നു. ചെത്തുതൊഴിലാളിയായ ആദിവാസിയും നേരത്തേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Story Highlights: Farmer dies in wild boar attack; The incident happened in Aralam Village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here