മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ച് ഷിൻഡെ സർക്കാർ

മഹാരാഷ്ട്രയിൽ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇന്ധന നിരക്ക് കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 111 രൂപ 35 പൈസയും, ഡീസലിന് 97 രൂപ 28 പൈസയുമാണ് നിലവിലെ വില. പുതിയ കിഴിവ് വരുന്നതോടെ പെട്രോൾ ലിറ്ററിന് 106.35 രൂപയ്ക്കും ഡീസൽ 94.28 രൂപയ്ക്കും ലഭിക്കും.
നേരത്തെ മെയ് മാസത്തിലും മഹാരാഷ്ട്ര സർക്കാർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചിരുന്നു. വാറ്റ് വരുമാനത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 2021-22ൽ സംസ്ഥാന സർക്കാർ വാറ്റ് വഴി 34,002 കോടി രൂപ നേടി. തൊട്ടുപിന്നിലുള്ള ഉത്തർപ്രദേശിന്റെ വരുമാനം 26,333 കോടി രൂപ.
Story Highlights: Fuel Prices Cut In Maharashtra: Petrol By ₹ 5, Diesel By ₹ 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here