Advertisement

വടക്കൻ ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 14, 2022
Google News 1 minute Read

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലേർട്ടാണ്.

മലയോര മേഖലകളിലാണ് കൂടുതൽ മഴപെയ്യുക. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. ആളുകളോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. എന്നാൽ, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസമില്ല.

പടിഞ്ഞാറൻ അട്ടപ്പാടിയിലും സൈലൻ്റ് വാലിയിലും കനത്ത മഴയാണ്. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ തകർന്നുവീണു. അഗളി ചെമ്മണ്ണൂർ ക്ഷേത്രപരിസരത്ത് വീടിനു മുകളിലേക്ക് മരം വീണു. മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാടുകാണിച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.

Story Highlights: heavy rain orange alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here