ഡൽഹി വിമാനത്താവളത്തിൽ 45 കൈത്തോക്കുകളുമായി ഇന്ത്യൻ ദമ്പതികൾ പിടിയിൽ

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്‌നാമില്‍ നിന്നെത്തിയ ജഗ്ജിത് സിംഗ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരുടെ പക്കലാണ് 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകള്‍ കണ്ടെടുത്തത്.
രണ്ട് ട്രോളി ബാഗുകളിലായാണ് തോക്കുകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിയറ്റ്‌നാമില്‍ വച്ച് ജഗ്ജിത് സിംഗിന്റെ സഹോദരന്‍ മന്‍ജിത് സിംഗാണ് ബാഗുകള്‍ കൈമാറിയത്. ഇയാള്‍ പാരീസില്‍ നിന്നാണ് വിയറ്റ്‌നാമിലേക്കെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also: “ദേ… ഈ തോക്കിനൊരു ലൈസൻസ് വേണം”; നിറതോക്കുമായി വയോധികൻ കലക്ടറേറ്റിൽ…
ഇതിനുമുന്‍പ് 25 കൈത്തോക്കുകള്‍ ടര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. തോക്കുകള്‍ കൃത്രിമമാണോ അല്ലയോ എന്ന പരിശോധനാഫലം വന്നിട്ടില്ല. എന്നാല്‍ കാഴ്ചയില്‍ യഥാര്‍ത്ഥമായാണ് തോന്നുന്നതെന്ന് ദേശീയ സുരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Story Highlights: Indian Couple With 45 Pistols Arrested At Delhi Airport