ശ്രീലങ്കയില്‍ പ്രക്ഷോഭകർക്കെതിരായ സൈനിക നീക്കം പരാജയം: രാജ്യത്ത് അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു

ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. പ്രക്ഷോഭകര്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരുകയാണ്. രാജ്യത്ത് അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാന്‍ സൈന്യം രാത്രി നടപടി തുടങ്ങിയെങ്കിലും കൂടുതല്‍ സമരക്കാര്‍ എത്തിയോടെ പിന്‍മാറി. പ്രക്ഷോഭം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.(srilankan crisis and protest continues)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
രാജ്യംവിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലദ്വീപില്‍നിന്ന് സിംഗപ്പൂരിലേക്ക് പറന്നു. മലദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 13 അംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാര്‍ക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു.
രാജി വയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും കനത്തു. മാലദ്വീപിലേക്കുള്ള പ്രസിഡന്‍റിന്‍റെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാർ സമരത്തിന്‍റെ വീര്യം കൂട്ടി. ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും വസതി കയ്യടക്കുകയും ചെയ്തു.
Story Highlights: srilankan crisis and protest continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here