12 വയസുകാരിയെ പീഡിപ്പിച്ചു; വിതുരയില്‍ പിതാവും സുഹൃത്തും അറസ്റ്റില്‍

വിതുരയില്‍ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പിതാവും സുഹൃത്തും അറസ്റ്റില്‍. വിതുര സ്വദേശി സുരേഷ് കുമാറിന്റെ സുഹൃത്താണ് പെണ്‍കുട്ടിയുടെ പിതാവ്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.( 12 year girl raped by her father and his friend )
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അച്ഛനും സുഹൃത്തും ഇവരുടെ വീട്ടിലെത്തി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ പല തവണ കുട്ടിയോട് അപമര്യാദയായി പെരുമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Read Also: കൊടുംക്രൂരത; യുവാവ് ഭാര്യയെ കൊലപ്പെടുത്തി മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിൽ തിളപ്പിച്ചു
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിതുര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് പ്രതികളെകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ തുടര്‍ന്നുള്ള സംരക്ഷണത്തിന് സിഡബ്ല്യുസിയില്‍ ഹാജരാക്കി.
Story Highlights: 12 year girl raped by her father and his friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here