രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കവര്‍ച്ച; ഹൈവേ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന 13 അംഗ സംഘം പിടിയില്‍

ഹൈവേ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന 13 അംഗ സംഘം പിടിയില്‍. പാലക്കാട് ചിറ്റൂര്‍ പൊലീസാണ് മാഫിയാ സംഘത്തെ പിടികൂടിയത്.
രാത്രികാലങ്ങളില്‍ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവരെ ആക്രമിച്ച് പണവും സ്വര്‍ണവും കവരുന്നതാണ് സംഘത്തിന്റെ രീതി. ഇവരുടെ പക്കല്‍ നിന്നു ഒരു ടെമ്പോ ട്രാവലറും 2 കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ കുഴല്‍പ്പണം കൊണ്ടുവരുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പണം കവരുന്നതുമാണ് രീതി. ഇതിനായി ഉപയോഗിക്കുന്ന കുരുമുളക് സ്‌പ്രേയും 3 വ്യത്യസ്ത നമ്പര്‍ പ്ലേറ്റുകള്‍, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്ക്കുന്നതിനുള്ള സ്‌പ്രേ പെയ്ന്റ് എന്നിവയും കണ്ടെത്തി.
Story Highlights: 13-member gang of highway robberies has been arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here